Wednesday, 9 April 2008
ഓര്മ
ഓര്മ.....നഴ്സറി ജീവിതം മുതലുണ്ട്. ബാല്യകാലത്തിന്റെ കുറുമ്പുകളിലും സൗഭാഗ്യങ്ങളിലും....സ്കൂള്ജീവിതത്തിലേക്കു യാത്ര നീണ്ടപ്പോള്‍ പുതിയ സൗഹൃദങ്ങള്‍..പുതിയ മുഖങ്ങള്‍, കഥകള്‍...കൗമാരം സമ്മാനിച്ച പ്രണയങ്ങളും...വിരഹങ്ങളും....കാലം മുന്നോട്ടു പൊയ്ക്കോണ്ടേയിരുന്നു.മാറ്റങ്ങള്‍ക്കു വിധേയനായി ഞാനും..ചങ്ങാതിമാര്‍ വിടപറയുന്ന ഹൈസ്കൂള്‍ ജീവിതത്തിന്റെ ആണ്ടൊടുക്കം..മാര്‍ച്ചിന്റെ വല്ലാത്ത ചൂടില്‍ നിറംപിടിച്ച ഓര്‍മത്താളുകളില്‍ കണ്ണീരിന്റെ നനവണിഞ്ഞ അക്ഷരങ്ങള്‍ വിതറി, കണ്ടുമുട്ടലുകള്‍ക്ക് വാക്കു കൊടുത്തു അകന്നുകൊണ്ടേയിരുന്നു....പ്ലസ്ടു കൂടുതല്‍ പക്വമായ സൗഹൃദങ്ങളും ചിന്തകളും പകര്‍ന്നപ്പോള്‍.....രണ്ടുവര്ഷത്തിന്റെ അടിച്ചുപൊളിയില്‍ ലഭിച്ചതു കുറച്ചുകൂടി ഗാഢമായ ബന്ധങ്ങളാണ്..അവ തുടര്‍ന്നു ബിരുദത്തിന്റെ കൂട്ടുകാരനാവാന്‍ യാത്ര തുടങ്ങിയപ്പോള്‍ വീണ്ടും പുതിയ മുഖങ്ങള്‍, വിശേഷങ്ങള്‍....പങ്കുവയ്ക്കലുകള്‍ക്ക് അറുതി വരാതെ ഞാന്‍..അവിടെയും .....വേര്പിരിയലുകള് സത്യമാണ്....ഓര്‍മകളില്‍ അവ നിറഞ്ഞു നില്ക്കുക എന്നത് അനുഗ്രഹവും....ഓര്‍മകള്‍ കുറിച്ചുവയ്ക്കലുകള്ക്കു വഴിമാറുമ്പോള്‍ കുറേക്കൂടി സന്തോഷം നുകരുന്നു ഞാന്‍...ഓര്‍മകള്‍ നിറംപകര്ന്നിരുന്നെങ്കില്...പ്രാര്‍ഥനയാണ്
Subscribe to:
Post Comments (Atom)
2 comments:
Really Touching!!!!!!!1
എനിക്ക് വേറെ ഒന്നും പറയാനില്ല
മാര്‍ച്ചിന്റെ വല്ലാത്ത ചൂടില്‍ നിറംപിടിച്ച ഓര്‍മത്താളുകളില്‍ കണ്ണീരിന്റെ നനവണിഞ്ഞ അക്ഷരങ്ങള്‍ വിതറി, കണ്ടുമുട്ടലുകള്‍ക്ക് വാക്കു കൊടുത്തു അകന്നുകൊണ്ടേയിരുന്നു
എങ്ങനെ ഇത്ര മനോഹരമായി എഴുതുന്നു???
Post a Comment