Friday 8 August 2008

ശ്‌ ശ്‌ ശ്‌ ശ്‌ ശ്‌ മിണ്ടരുത്‌


ശ്‌ ശ്‌ ശ്‌ ശ്‌ ശ്‌ മിണ്ടരുത്‌.
ഉം...അനങ്ങരുത്‌.
ഇച്ചീച്ചി.. അതെടുക്കരുത്‌.
ഹേയ്‌ അവിടെ പോവരുത്‌.
അയ്യേ കിടക്കയില്‍ മൂത്രമൊഴിച്ചോ..?
മണ്ണ്‌ തിന്നല്ലേ..
വായില്‍ വിരലിടല്ലെടാ കുട്ടാ...
സ്‌നേഹം ചാലിച്ചും അല്ലാതെയും
എത്രയെത്ര അരുതുകള്‍
കേട്ടാണു ഞാന്‍ വളര്‍ന്നത്‌.
എന്നാലിന്ന്‌ കാലം മാറി.
സ്‌കൂളുകളിലും അനുഭവ പഠനം മുമ്പിലെത്തി.
എല്ലാം തൊട്ടറിയുന്നു കുരുന്നുകള്‍.
എന്നാലോ പഴയ അരുതുകള്‍ മാറിയോ?
വീടിന്റെ അകത്തളങ്ങളില്‍ നിങ്ങള്‍
കേള്‍ക്കുന്നുവോ അരുതുകള്‍...?
ശ്‌ മോനൂ അതെടുക്കല്ലെടാ കുട്ടാ...
മണ്ണ്‌ തിന്നല്ലേ..ചക്കരേ.
വായില്‍ വിരലിടല്ലെടാ കുട്ടാ...

10 comments:

ഗോപക്‌ യു ആര്‍ said...

എന്നാലോ പഴയ അരുതുകള്‍ മാറിയോ?

u r right,,friend...

ശ്രീ said...

“ശ്‌ മോനൂ അതെടുക്കല്ലെടാ കുട്ടാ...
മണ്ണ്‌ തിന്നല്ലേ..ചക്കരേ.
വായില്‍ വിരലിടല്ലെടാ കുട്ടാ...”

അരുതുകളില്‍ നിന്നും ശരികള്‍ പഠിയ്ക്കട്ടേ, ബാല്യം.


:)

ഒരു സ്നേഹിതന്‍ said...

ബാല്യകാല സ്മരണ... കൊള്ളാം

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ് ശ് ശ് മിണ്ടണില്ല ;)

Anonymous said...

awesome...
friend... why can't remove that FinalSense's hyperlink from its code????

its just my suggestion... :D
keep writing..

നരിക്കുന്നൻ said...

ബാല്യത്തിലെ അരുതുകള്‍ നാളേക്ക് ഉപകരിക്കും.

നല്ല കവിത...

സ്‌പന്ദനം said...

ഗോപക്കേട്ടാ....മാറീട്ടില്ലെന്നാണ്‌ എന്റെ അഭിപ്രായം. മാറുകയുമില്ല.
ശ്രീയേട്ടാ....... ഒരു പാഠം പഠിക്കട്ടേ അല്ലേ?
:-)
മുല്ലപ്പൂവ്‌..നന്ദി
ഒരു സ്‌നേഹിതാ....താങ്ക്‌സ്‌
kitchu$chinnu| കിച്ചു$ ചിന്നു
ങാാാാാ മിണ്ടരുത്‌...
:-)
tin2
thanks
സത്യായിട്ടും അറിയാഞ്ഞിട്ടാ..
നരിക്കുന്നന്‍
നന്ദി

Anil cheleri kumaran said...

നല്ല ബ്ലോഗ് പേജ്.
പോസ്റ്റും കലക്കി.
എല്ലാ ആശംസകളും.
ഇനിയുമെഴുതുക.

വരവൂരാൻ said...

നന്നായിട്ടുണ്ട്‌, വീണ്ടു കാണാം

സ്‌പന്ദനം said...

കുമാരേട്ടാ...
നന്ദി വന്നതിനും കമന്റിയതിനും.
വരവൂരാന്‍:
തീര്‍ച്ചയായും. സന്ദര്‍ശിച്ചതിന്‌ നന്ദി